കല്ലുകെട്ട് ഇടിഞ്ഞ നിലയിൽ

Wednesday, March 16, 2011

മുല്ലപ്പെരിയാറിൽ ജലാന്തർഭാഗത്ത് നടക്കുന്ന പരിശോധനാ വിവരങ്ങൾ പുറത്ത് വരാതിരിക്കാനുള്ള എല്ലാ മുൻ‌കരുതലുകളും തമിഴ്‌നാട് നടത്തിയിട്ടുണ്ടെന്നിരിക്കെ ദീപിക ഓൺലൈനിൽ 17 മാർച്ച് 2001ൽ വന്ന ഈ വാർത്ത, എങ്ങനെ പുറത്തെത്തി എന്നത് ശ്രദ്ധേയമാണ്. ഈ വാർത്തയിൽ പറയുന്നത് ശരിയാണെങ്കിൽ ജലാന്തർഭാഗത്തെ ക്യാമറ ഉപയോഗിച്ചുള്ള പരിശോധനയുടെ റിപ്പോർട്ട് ഭീതിജനകമാണ്.

7 comments:

benoy said...

തമിഴ്നാടിനു വേണ്ടത് ഒരു സൂപ്പര്‍ സുനാമിയാണോ?

വീകെ said...

തമിഴ്‌നാട്ടിലുള്ളവർ നമ്മളെപ്പോലെ മനുഷ്യന്മാർ തന്നെയല്ലെ..?

നിരക്ഷരൻ said...

@ വി.കെ. - ഡാം പൊട്ടിയാൽ ആദ്യം വെള്ളത്തിനടിയിലാകുന്ന കെ.ചപ്പാത്ത എന്ന ഗ്രാമത്തിൽ ജീവിക്കുന്നത് നല്ലൊരു പങ്ക് തമിഴ് വംശജരാണ്. അവരുടെ കാര്യം ഒന്ന് ആലോചിച്ച് നോക്കൂ. സ്വന്തം സർക്കാർ തന്നെ അവരുടെ അന്തകരുടെ സ്ഥാനത്ത് ... :(

അനില്‍ഫില്‍ (തോമാ) said...

കേരളത്തില്‍ ഒരു നേതാവിനും പതിനായിരക്കണക്കിനു ആളുകളെ പ്രത്യക്ഷമായും പരോക്ഷമായും മരണത്തിന്റെ നിഴലില്‍ നിര്‍ത്തിയിരിക്കുന്ന മുല്ലപ്പെരിയര്‍ പ്രശ്നം പരിഹരിക്കാന്‍ ആത്മാര്‍ഥത ഉണ്ടെന്നു തോന്നുന്നില്ല, അതല്ലെങ്കില്‍ ഇതിന്റെ ഭീകരത അറിയില്ലെന്നു വേണം അനുമാനിക്കാന്‍.

കുസുമം ആര്‍ പുന്നപ്ര said...

കേരളത്തിനു നഷ്ടമാകുന്നത് 4 ജില്ലയാണ്.
അതാലോചിക്കു.ഇത് കളിയല്ല

Bookmark and Share